തിരുവനന്തപുരം: വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് സൂചന നല്കി. സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ വൈദ്യുതി കമ്മി അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ വൈദ്യുതി ക്ഷാമം സംബന്ധിച്ച കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വൈദ്യുതി കമ്മി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തത്കാലത്തേയ്ക്ക് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്തും കായംകുളത്തും ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ചെലവ് കൂടുതലാണ്. 600-700 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് ദിവസംതോറും താഴുകയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: