കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ട്രാഫിക് സിഗ്നല്പോസ്റ്റുകള് കീഴടക്കി പരസ്യബോര്‍ഡുകള്‍ വ്യാപകം. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് കോര്‍പ്പറേഷന്റെ ഒത്താശേെയാടെയെന്ന് ആരോപണം. അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം. നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളിലെല്ലാം വന്‍കിട പരസ്യകമ്പനികളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. നഗരത്തിലെ പ്രധാന സിഗ്നല്‍ ജംഗ്ഷനുകളായ കാള്‍ടെക്സ്, താണ, മേലെചൊവ്വ ഉള്‍പ്പെടെയുളള സിഗ്നല്‍ പോസ്റ്റുകളിലെല്ലാം സ്ഥലനാമങ്ങളുടെ ബോര്‍ഡുകള്‍ക്ക് പകരം വന്‍കിട കമ്പനികളുടെ ബോര്‍ഡുകളാണ് കോര്‍പ്പറേഷന്റെ അറിവോടെ ഘടിപ്പിച്ചിരിക്കുന്നത്. പരസ്യബാര്ഡുകള് മാറ്റി ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ക്ക് നേരത്തെ യുവമോര്‍ച്ച നിവേദനം നല്‍കിയിരുന്നു. നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ട്രാഫിക് പോലീസിനും പരാതി നല്‍കിയിരുന്നു. പരിഹാര നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് 29 ന് നഗരത്തിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റിനു മുകളില്‍ കയറി സൂചനാ നിരാഹാര സമരം നടത്തുമെന്ന് പി.കന്യലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: