കണ്ണൂര്‍: എന്‍എസ്എസ് വനിതാ യൂനിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ കണ്ണൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് ഹാളില്‍ നടന്ന യോഗത്തില്‍ യൂണിയന് ചെയര്മാന് ഇ.പി.പത്മനാഭന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് യൂനിയന്‍ സെക്രട്ടറി വി.ആര്.പ്രേമരാജന്‍ നേതൃത്വം നല്കി. ഭാരവാഹികളായി മീര പ്രേംനാഥ് (പ്രസിഡണ്ട്, എളയാവൂര്), ഭാനുവിദ്യാധരന്‍ (വൈസ് പ്രസിഡണ്ട്, കല്ല്യാശ്ശേരി), ഭാരതി ടീച്ചര്‍ (സെക്രട്ടറി, പളളിക്കുന്ന്), പ്രസന്ന ഭാസ്ക്കരന്‍ (ജോ. സെക്രട്ടറി, പുഴാതി), രമാകല്ല്യാണ് (ചിറക്കല്‍), സുജാത സത്യനാഥന് (മുണ്ടയാട്), ശ്രീജ ശശീന്ദ്രന് (എളയാവൂര് നോര്‍ത്ത്), പ്രസന്ന മോഹന്‍ (അഴീക്കോട് വെസ്റ്റ്), ഒ.ശോഭന (എളയാവൂര് സൗത്ത്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: