വാളയാറില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്

Thursday 7 July 2011 12:33 pm IST

പാലക്കാട്: വാളയാറില്‍ മലബാര്‍ സിമന്റ്‌സിന് സമീപം തമിഴ്‌നാട് കോര്‍പറേഷന്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴ് പേരുടെ നിലഗുരുതരമാണ്. രണ്ട് മലയാളികള്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. എലപ്പുള്ളി സ്വദേശി രാജേഷ് കുമാറിനും തൃശൂര്‍ സ്വദേശി സോജനുമാണ് പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും പാ‍ലക്കാട്ടേയ്ക്ക് വരുകയായിരുന്ന ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.