പേരാവൂര്‍: കരള്‍ രോഗബാധിതനായ നാലരവയസ്സുകാരന് നവമാധ്യമകൂട്ടായ്മയുടെ കാരുണ്യ സ്പര്‍ശം. കുനിത്തല വെള്ളായിയിലെ പ്രസാദിന്റെ മകന് അദ്വിന്‍ കൃഷ്ണയുടെ ചികിത്സാ സഹായനിധിയിലേക്കാണ് പേരാവൂരിന്റെ വികസനം ആസ്പദമാക്കി രൂപവത്ക്കരിച്ച ‘പേരാവൂര്‍ ടുഡെ’ ഗ്രൂപ്പംഗങ്ങള്‍ അറുപതിനായിരം രൂപ സ്വരൂപിച്ച് നല്‍കിയത്.
പേരാവൂരില്‍ നടന്ന ചടങ്ങില്‍ അദ്വിന്‍ ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ പി.എസ്.രജീഷിന് പേരാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ പി.കെ.ദാസ് ചികിത്സാ സഹായം കൈമാറി. ഗ്രൂപ്പംഗവും പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡംഗവുമായ സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ രംഗത്ത് പേരാവൂര്‍ ടുഡെയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാവൂര്‍ ജനമൈത്രി പോലീസിന്റെ സഹായസഹകരണങ്ങള്‍ ഉണ്ടാവുമെന്നും എസ്ഐ പി.കെ.ദാസ് പറഞ്ഞു.
അംഗങ്ങളായ കെ.കെ.ശ്രീജിത്ത്, ജിതിന് കുമാര്‍ കിഴക്കയില്‍, എ.എച്ച്.നിഷാദ്, കെ.ജി..സുനില്‍ കുമാര്‍, മനോജ് കുനിത്തല, വി.ദിദിന്‍, ഗ്രൂപ്പ് അഡ്മിന് നാസര്‍ വലിയേടത്ത് എന്നിവര്‍ സംബന്ധിച്ചു.
പേരാവൂരിന്റെ സമഗ്ര വികസനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ട് പ്രവര്‍ത്തിക്കുന്ന പേരാവൂര്‍ ടുഡെ കഴിഞ്ഞ വേനലില്‍ തുടര്‍ച്ചയായി രണ്ട് മാസം പേരാവൂരിലെ മൂന്ന് പ്രധാന ബസ് സ്റ്റോപ്പുകളില്‍ തണ്ണീര്‍പന്തലൊരുക്കി മാതൃകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: