കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് കോ ഓര്‍ഡിനേറ്റര്‍(പഞ്ചായത്ത് അടിസ്ഥാനത്തില്‍ 71 ഒഴിവുകള്‍, എസ് എസ് എല്‍ സി/പ്ലസ്ടു), അക്കൗണ്ടന്റ്(ബി കോം), ടെക്നീഷ്യന്(ഐ ടി ഐ/ഡിപ്ലോമ ഓട്ടോമൊബൈല്‍), ഹോം ഇന്സ്റ്റലേഷന് എക്സിക്യുട്ടീവ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍, ജൂനിയര്‍ ഡോട്ട്നെറ്റ് ഡെവലപ്പര്‍(ബി ഇ/ബി ടെക്ക്-സി എസ്, ഇ സി ഇ, എം സി എ/ബി സി എ) ഫീല്‍ഡ് സെയില്‍സ് എക്സിക്യുട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്സിക്യുട്ടീവ് തസ്തികകളില്‍ ഒക്ടോബര്‍ 1 ന് രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുളള 35 വയസില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഫീസ് ആവശ്യമില്ല. ഫോണ്‍; 0497 2707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: