ജമുയി: ബീഹാറിലെ ജമുയില്‍ മാവോയിസ്റ്റുകള്‍ ഖൈറ ബ്ലോക്ക് ഓഫിസ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ഓഫിസില്‍ അതിക്രമിച്ചു കയറിയ മാവോയിസ്റ്റുകള്‍ ഫയലുകള്‍ കത്തിച്ചു. ഇതിനു ശേഷമാണ് ഓഫിസ് തകര്‍ത്തത്.
അമ്പതോളം വരുന്ന മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. മണല്‍ നിറച്ചു പോയ പന്ത്രണ്ടോളം ട്രക്കുകളും ആക്രമിക്കപ്പെട്ടു. കിഴക്കന്‍ ബിഹാറിലും ജാര്‍ഖണ്ഡിലും രണ്ടു ദിവസത്തെ ബന്ദിനു മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. അഞ്ച് മാവോയിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണിത്.
കഴിഞ്ഞ ദിവസം രണ്ടു മൊബൈല്‍ ടവറുകളും റെയില്‍ ട്രാക്കും തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: