തപാല്‍ അദാലത്ത് 30ന്
Monday 26 September 2016 7:18 pm IST
ആലപ്പുഴ: ആലപ്പുഴ തപാല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് 30ന് രാവിലെ പത്തിന് ആലപ്പുഴ തപാല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. ആലപ്പുഴ തപാല്‍ ഡിവിഷന്റെ പരിധിയിലുള്ള–അരൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയുള്ള തപാല്‍ ഓഫീസുകളിലെ തപാല്‍ വിതരണം, രജിസ്ട്രേഷന്, പാര്‍സല്‍, മണിയോര്‍ഡര്‍, സേവിംഗ്സ് ബാങ്ക് മുതലായ തപാല്‍ സേവനത്തെ സംബന്ധിക്കുന്ന പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതിയുള്ളവര്‍ എഴുതി 28നു മുമ്പ് കിട്ടത്തക്ക വിധത്തില്‍ മാനേജര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ഓഫീസ് ഓഫ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ ഡിവിഷന്, ആലപ്പുഴ–688012 എന്ന വിലാസത്തില്‍ അയയ്ക്കണം. തപാലില്‍ അയയ്ക്കുന്നവര്‍ കവറിന്റെ പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം. കഴിഞ്ഞ ഏതെങ്കിലും അദാലത്തില്‍ പരിഗണിച്ച പരാതികള്‍ ഈ അദാലത്തില്‍ പരിഗണിക്കില്ല