ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബര്‍ ഒന്നുമുതല്‍ 11വരെ കിടങ്ങാംപറമ്പ് എല്‍പി സ്കൂള്‍ നവരാത്രി മണ്ഡപത്തില്‍ നടക്കും. ഒന്നിന് വൈകിട്ട് ആറിന് നവരാത്രി ആഘോഷത്തിന്റെ ഉദ്ഘാടനം എസ്എന്‍ഡിപി അമ്പലപ്പുഴയൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് നിര്‍വ്വഹിക്കും. 6.30ന് നവരാത്രി ദീപം തെളിയിക്കല്‍, 6.40ന് സംഗീത് ഭജന്‍, ഏഴിന് പ്രഭാഷണം, രണ്ടിന് വൈകിട്ട് ഏഴിന് നൃത്തോത്സവം, മൂന്നിന് വൈകിട്ട് ഏഴിന് ഗാനസന്ധ്യ, നാലിന് വൈകിട്ട് ഏഴിന് പ്രഭാഷണം, അഞ്ചിന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍, ആറിന് വൈകിട്ട് ഏഴിന് നിറവ്, ഏഴിന് വൈകിട്ട് ഏഴിന് കലാസന്ധ്യ, എട്ടിന് വൈകിട്ട് ഏഴിന് ശാസ്ത്രീയ നൃത്തമത്സരം, ഒന്‍പതിന് വൈകിട്ട് 6.40ന് പൂജവയ്പ്, ഏഴിന് ആദരിക്കലും പുരസ്കാര സമര്‍പ്പണവും സമ്മേളനവും. കെ.എസ്. ഷാജി കളരിക്കല്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥി കെ.എന്‍. ബാല്‍. പത്തിന് വൈകിട്ട് ഏഴിന് നൃത്തസംഗീത നാടകം, 11ന് രാവിലെ ഏഴിന് വിദ്യാരംഭം. ആലപ്പുഴ രാജശേഖരന് നായര്‍ ആദ്യാക്ഷരം പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: