ഡിഫ്ത്തീരീയ പ്രതിരോധ കുത്തിവപ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കി

Monday 26 September 2016 7:24 pm IST

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഡിഫ്ത്തീരിയ പ്രതിരോധത്തിനുള്ള രണ്ടാംഘട്ട കുത്തിവെപ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒന്നരമാസം മുമ്പ് മലബാര്‍ മേഖലയില്‍ ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആദ്യഘട്ടം എന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഞ്ഞൂറിലധികം പേര്‍ക്ക് ഒരു മാസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത് ഇതിന്റെ രണ്ടാം ഘട്ട കുത്തിവെപ്പ് ആണ് ഇവിടെ നടന്നത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കുത്തിവെപ്പ് നല്‍കിയവര്‍ക്ക് ഇനി ഒരു വര്‍ഷത്തിനുശേഷം മൂന്നാംഘട്ട കുത്തിവെപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.