ജില്ലാ ആശുപത്രിയില്‍ ആന്റി റാബീസ് വാക്‌സിന് ക്ഷാമം

Monday 26 September 2016 8:12 pm IST

കല്‍പ്പറ്റ : മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആന്റി റാബീസ് വാക്‌സിന്‍ ക്ഷാമം. വയനാട്ടില്‍ തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും പ്രതിരോധത്തിനുള്ള റാബീസ് എറിഗ് വാക്‌സിന് ജില്ലാ ആശുപത്രിയില്‍ കിട്ടാനി ല്ലാത്തത് പ്രതി ഷേധങ്ങള്‍ ക്കും കാരണമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഐ.ഡി.ആര്‍.വി പ്രതിരോധ കുത്തിവെപ്പാണ് നല്‍കാറുള്ളത്. മറ്റ് വളര്‍ത്ത് മൃഗങ്ങള്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും ഈ കുത്തിവെയ്പ്പ് തന്നെയാണ് നല്‍കാറുള്ളത്. എന്നാല്‍ നായയുടേത് ഉള്‍പ്പെടെ ആക്രമണത്തില്‍ സാരമായി പരിക്കേല്‍ക്കുകയും, മുറിവ് പറ്റുകയും ചെയ്താല്‍ റാബിസ് എറിഗ്കുത്തിവെപ്പാണ് നല്‍കാറുള്ളത്. എന്നാല്‍ ആഴ്ചകളായി ജില്ലാ ആശുപത്രിയില്‍ ഈ കുത്തിവെപ്പിനുള്ള വാക്‌സിന്‍ ഇല്ലാത്തതാണ് നിരവധി പേര്‍ക്ക് ദുരിതമായി മാറുന്നത്. മുഖമുള്‍പ്പെടെയുള്ള ഭാഗ ങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുമ്പോള്‍ വിഷബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കേത്തി രോഗിയുടെ ജീവന്‍ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനെതിരെയുള്ള പ്രതിരോധമെന്ന നിലക്കാണ് ഈ കുത്തിവെയ്പ്പ് നല്‍കുന്നത്. ഇന്നലെ തൃശിലേരിയില്‍ നായയുടെ കടിയേറ്റവരില്‍ രണ്ട് പേരെ കുത്തിവെയ്പ്പിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകേണ്ടി വന്നു. ഇത് രോഗികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. വാക്‌സിന്റ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാന്ന് അധികൃതരുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.