ആലപ്പുഴ: തിരുവനന്തപുരത്തെ പോലീസ് മര്‍ദ്ദനത്തിലും സ്വാശ്രയ ഫീസ് വര്‍ദ്ധനവിലും പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസുകാരും പോലീസുകാരും ഏറ്റുമുട്ടി. പരിക്കേറ്റ ഏഴു നേതാക്കളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് അവിനാശ് ഗംഗന്, നേതാക്കളായ എം. പി. മുരളീകൃഷ്ണന്, സജില്‍ ഷെറീഫ്, ഷാജി ഉടുമ്പാക്കല്‍, മഹീന്, സി. ആര്. ധനേഷ്. സല്മാന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കളക്ട്രേറ്റിന് മുന്നില്‍ യോഗനടപടികള്‍ കഴിഞ്ഞ ശേഷമാണ് പോലീസും യൂത്ത് കോണ്‍ഗ്രസുകാരും ഏറ്റുമുട്ടിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: