ഏലപ്പാറ: വാഗമണ്‍ ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ലിറ്ററ് കണക്കിന് കുടിവെള്ളം പാഴാകുന്നു. വാഗമണ്‍ പ്രദേശം കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുന്ന സ്ഥലമാണ്. നൂറ്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് ഇവിടെ പാഴാകുന്നത്. റോഡിലൂടെ വെള്ളമൊഴുകിപോകുന്നതിനാല് കാല്‍നടയാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ചെളിവെള്ളത്തിലൂടെ വാഹനങ്ങള്‍ പാഞ്ഞ് പോകുമ്പോള്‍ കാല്‍നടക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്ന സംഭവം അരങ്ങേറുന്നുണ്ട്. ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം കുടിവെള്ളപൈപ്പ് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: