കോട്ടയം: കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ശ്മശാനഭൂമി അനുവദിക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐഎവൈ പദ്ധതിപ്രകാരം പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച ഭവനപദ്ധതിയില്‍ 3ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ 2ലക്ഷം രൂപ നല്കി ബാക്കി ഒരുലക്ഷം രൂപ കുടിശിക ഇനത്തില്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന സമസ്ഥാനര്ക്കാര് നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സഹദേവന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.സി. രാജേഷ്, വൈസ്പ്രസിഡന്റുമാരായ സോമന് പാമ്പായിക്കോട്, രാഘവന്, ജോയിന്റ് സെക്രട്ടറി ടി.സി. ലക്ഷ്മണന്, ബാബുരാജ് മലയാലപ്പുഴ, പി.കെ. രാജപ്പന്, പി.സി. രവി തൃശൂര്‍, കെ.കെ. ഹരിഹരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: