കോട്ടയം: സംസ്ഥാന സ്കൂള്‍ ഗയിംസ് തായ്ക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് 26ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഹാളില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. റവ.ഫാ. ആന്‍ഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപയുടെ അദ്ധ്യക്ഷതവഹിക്കും. അഡീഷണല്‍ ഡിപിഐ ജിമ്മി.കെ.ജോസ് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ സ്പോര്‍ട്സ് ചാക്കോ ജോസഫ് ആമുഖപ്രഭാഷണം നടത്തും. സന്തോഷ് സി.എ, തോമസ്മാത്യു എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേനത്തില്‍ മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ചെറിയാന് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനദാനം നിര്‍വ്വഹിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ സ്പോര്‍ട്സ് ചാക്കോ ജോസഫ് ഓര്‍ഗനൈസിംഗ് ചെയര്‍മാനും കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്തോഷ് സി.എ ജനറല്‍ കണ്‍വീനറായും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തോമസ് മാത്യു, റോയി.പി.ജോര്‍ജ്ജ് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്ന വിപുലമായ സംഘാടനസമിതിയും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: