കോട്ടയം: ജനതാദള്‍(യു)കോട്ടയം ജില്ലാ പ്രസിഡന്റായി ജോസഫ് ചാവറയെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ചാവറ പ്രസിഡന്റാകുന്നത്. നിലവില്‍ ഇദ്ദേഹം ജനതാദള്‍(യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അജ്വ. സി. ജോസഫ് ഫിലിപ്പായിരുന്നു വരണാധികാരി.
സംസ്ഥാന കൗണ്‍സിലിലേക്ക് സണ്ണി തോമസ്, ജോയി ചെട്ടിശേരി, ആര്.മോഹന്‍ദാസ്, ടി.എം.വര്‍ഗീസ്, പി.ഒ.വര്‍ക്കി ടി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, കെ.കെ.വിജയന് (പട്ടികജാതി-പട്ടികവര്‍ഗ സംവരണം), ബിജി പീറ്റര്‍ (വനിതാസംവരണം) എന്നിവരെ തെരഞ്ഞെടുത്തു.
നിയോജകണ്ഡലം പ്രസിഡന്റുമാരായി സ്റ്റീഫന്‍ മാവേലി (കോട്ടയം), റെജി ചാവറ (ഏറ്റുമാനൂര്‍), ടോമി ജോസഫ ്(ചങ്ങനാശേരി), അഡ്വ. പി.പി. മത്തായി (കാഞ്ഞിരപ്പള്ളി), പീറ്റര്‍ പന്തലാനി (പാലാ), എ.എ. റഷീദ് (വൈക്കം), വി.ജെ. മാത്തുക്കുട്ടി (പൂഞ്ഞാര്‍) ടോമി മ്യാലില്‍ (കുടത്തുരുത്തി), എം.എം. ഉമ്മര്‍(പുതുപ്പള്ളി) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ടി.എം. ജോസഫ്, പി.എസ്. കുര്യാക്കോസ്, എബ്രഹാം ചാക്കോ, പ്രവാണ്കുമാര്, അനില്‍ അയര്‍ക്കുന്നം, ടി.ഡി. മാത്യു, പി.എം.ഗോപി, അജി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: