മൂവാറ്റുപുഴ: തണുത്തിട്ടും ആവി പൊങ്ങുന്ന മീന്‍ കറി ആരോഗ്യ – ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പരിശോധനക്കെടുത്തു. മീന്‍ കേടാകാതിരിക്കാനുപയോഗിച്ച രാസ പദാര്ത്ഥമായിരിക്കാമെന്നാണ് നിഗമനം. പായിപ്ര പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കൊച്ചു പറമ്പില്‍ സലീം ഇബ്രാഹീമിന്റെ വീട്ടിലാണ് ശനിയാഴ്ച മുതല്‍ മീന്‍ ചട്ടിയില്‍നിന്ന് ആവി പൊങ്ങിക്കൊണ്ടിരുന്നത്. വീട്ടുകാരില്‍നിന്നും തെളിവെടുത്തിട്ടുണ്ട്. വേവിക്കാത്ത മീനും പിശോധിക്കും. ഇതിനിടെ ഞായറാഴ്ച രാത്രി തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് ബീവിയെ ആശുപത്രിയിലാക്കി.
ശനിയാഴ്ച രാവിലെയാണ് ഇബ്രാഹീമിന്റ ഭാര്യ ബീവി മീന്‍ കറിയുണ്ടാക്കിയത്. ഞായറാഴ്ചയും മീനില്‍നിന്ന് ആവി പൊങ്ങിയതാണ് വീട്ടുകാരെയും നാട്ടുകാരെയും അങ്കലാപ്പിലാക്കിയത്. അടുത്ത വീട്ടില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന മീനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: