മലപ്പുറം: കുറ്റിപ്പുറത്ത് അമ്മയെയും ഇരട്ടക്കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തല്ലൂര്‍ അത്താണി ബസാറില്‍ ഫസലിന്റെ ഭാര്യ ജസീല, ഒരുവയസുള്ള മക്കള്‍ ഫര്‍ഹാന, ഫര്‍സാന എന്നിവരാണ് മരിച്ചത്.
കുട്ടികളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ജസീല തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ജസീലയുടെ മൃതദേഹം വീടിനുള്ളിലെ കുളിമുറിയിലും മക്കളുടേത് കിടപ്പുമുറിയിലുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: