ഭാഗ്യവാനെ കണ്ടെത്താനായില്ല; ജാഗ്രതയില്‍ ആദായനികുതി വകുപ്പ്

Monday 26 September 2016 10:16 pm IST

തൃശൂര്‍: ഓണം ബംബര്‍ ഒന്നാം സമ്മാനമായ എട്ടു കോടി ലഭിച്ച ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും സമ്മാനം ലഭിച്ച നമ്പറിലുള്ള ഭാഗ്യക്കുറിയുമായി ആരും രംഗത്തുവന്നിട്ടില്ല. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും അതീവ ജാഗ്രതയിലാണ്. സമ്മാനം ലഭിച്ച ടിക്കറ്റ് കള്ളപ്പണമാഫിയ കൈയടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണിത്. മുംബൈ ആസ്ഥാനമായ ലോബിയാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. കോടികള്‍ സമ്മാനം ലഭിക്കുന്ന ടിക്കറ്റുകള്‍ സമ്മാനാര്‍ഹന് രഹസ്യമായി പണം നല്‍കി ഇവര്‍ കൈക്കലാക്കും. പിന്നീട് ബാങ്കില്‍ ഹാജരാക്കി കള്ളപ്പണം വെളുപ്പിക്കുകയാണ് രീതി. ഇത്തരം ഏതെങ്കിലും മാഫിയ ടിക്കറ്റ് കൈക്കലാക്കിയോ എന്ന നിരീക്ഷണമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ഉറപ്പൊന്നും പറയാനാകില്ലെന്നും നേരത്തെയും ഇതുപോലെ ബംബര്‍ സമ്മാനങ്ങള്‍ അടിച്ചവര്‍ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് രംഗത്തുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.