റായ്പ്പൂര്‍: സാമ്പത്തിക പരാധീനത; അമ്മ പത്തുമാസം മാത്രമായ പെണ്‍കുഞ്ഞിനെ കൊന്നു. ഛത്തീസ്ഗഡ് ജാഷ്പ്പൂരിലെ വനവാസി യുവതി ജെബിത എക്ക (28) യാണ് കൊടുംക്രൂരത കാണിച്ചത്.
നാലു മാസം മുന്‍പ് എക്കയുടെ ഭര്‍ത്താവിനെ മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറക്കാനോ വീട്ടുവാടകയും വൈദ്യുതിച്ചാര്‍ജ്ജും കൊടുക്കാനോ കൈയില്‍ പണമില്ലായിരുന്നു.
കഴിഞ്ഞ ദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിലുള്ള അരിശം തീര്‍ക്കാന്‍ തലയ്ക്ക് വിറകിനടിക്കുകയായിരുന്നു. അപ്പോള്‍തന്നെ മരിച്ചവീണു. ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: