വാഷിങ്ടണ്‍: തങ്ങള്‍ പുതിയ, അത്ഭുതകരമായ ചില കണ്ടെത്തലുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് നാസ.
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ധാരാളം വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളാകുമെന്നാണ് സൂചന.
യൂറോപ്പയുടെ ഉപരിതലത്തിനു താഴെ സമുദ്രമുണ്ടെന്നതിന് ചില തെളിവുകളാകും പുറത്തുവിടുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
നാസ ആസ്ട്രോഫിസിക്സ് ഡയറക്ടര്‍, പോള്‍ ഹെര്‍ട്സ്, ബാള്‍ട്ടിമോറിലെ സ്പേസ് ടെലിസ്കോപ്പ് സയന്‍സിലെ വില്യം സ്പാര്‍ക്സ് എന്നിവരാകും പ്രഖ്യാപനത്തിന് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: