കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ സ്റ്റോറില്‍ നിന്നു പിരിച്ചുവിട്ടതിനെതിരെ ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നന്മ സ്റ്റോര്‍ ജീവനക്കാരായ നൗഷാദ് കാഞ്ഞിരം, അനി അമ്പലപ്പുഴ, റോസ് മേരി, കുര്യാക്കോസ്, എം.എം. ഹരി, റിനിമോള് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയശേഷമാണ് ജീവനക്കാരെ നന്മ സ്റ്റോറില്‍ നിന്ന് കൂട്ടമായി പിരിച്ചു വിട്ടതെന്നും ഇതു തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: