സിപിഎം നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ : കോടിക്കണക്കിന് രൂപയുടെ ബാധ്യത

Monday 26 September 2016 11:05 pm IST

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കോടിക്കണക്കിന് രൂപയുടെ ബാധ്യത കാരണമാണ് സൊസൈറ്റി പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് നഷ്ടം സംബന്ധിച്ച പുതിയ കണക്കുകല്‍ പുറത്തു വന്നിരിക്കുന്നത്. 1972 ല്‍ കാര്‍ഷിക യന്ത്രോപകരണ വിപണനം നടത്തുന്നതിനായി ആരംഭിച്ച റീജനല്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് കേരള എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം വര്‍ഷങ്ങള്‍ക്ക് ശേഷം വൈവിധ്യങ്ങളായ ഉല്‍പ്പന്ന നിര്‍മ്മാണങ്ങളിലുള്‍പ്പെടെ കാലെടുത്തുവെച്ചെങ്കിലും വര്‍ഷംതോറും സൊസൈറ്റിയുടെ ബാധ്യത വര്‍ദ്ധിച്ചുവരികയും ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. 1996വരെ വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോയ സ്ഥാപനം തുടര്‍ന്ന് സിപിഎം സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്തതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 19.6 2 കോടി സംസ്ഥാന വിഹിതം ഉള്‍പ്പെടെ 19.87 കോടി രൂപ ആസ്ഥിയുളള സ്ഥാപനം ഇന്ന് 38.33 കോടി രൂപ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. 20 വര്‍ഷം കഴിഞ്ഞിട്ടും മൂലധന തുകയിലെ സര്‍ക്കാര്‍ വിഹിതത്തില്‍ ഒരൊറ്റ പണംപോലും തിരിച്ചു നല്‍കാന്‍ സാധിച്ചിട്ടില്ല. കൂടാതെ കണ്ണൂര്‍,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ ഇനത്തില്‍ 8 കോടിയും കണ്ടിജന്‍സി ചെലവിനത്തില്‍ ഒന്നര കോടി രൂപയുടെ ബാധ്യതയും സ്ഥിര നിക്ഷേപ ഇനത്തില്‍ പലരില്‍ നിന്നും പിരിച്ചെടുത്ത 21.5 കോടി രൂപയുടെ പലിശയിനത്തില്‍ ഒരു കോടിയോളം രൂപയുടേയും ബാധ്യത സംഘത്തിന് നിലവിലുണ്ട്. സിപിഎം നേതാവ് പാനോളി വത്സന്‍ ചെയര്‍മാനായുളള കമ്മിറ്റിയാണ് സൊസൈറ്റിയുടെ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്താകമാനം 37 ശാഖകളും മൂന്ന് ഷോറൂമുകളും 5 നിര്‍മ്മാണ യൂണിറ്റുകളും നിലവിലുണ്ട്. 196 ജീവനക്കാര്‍ സൊസൈറ്റിയില്‍ വിവിധ മേഖളകളിലായി ജോളി ചെയ്യുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുളള സ്ഥാപനങ്ങളായ പരിയാരം മെഡിക്കല്‍ കോളേജ് ,റബ്ബ്‌കോ,ദിനേശ് തുടങ്ങിയവയ്ക്ക് പിന്നാലെ സിപിഎം നേതാക്കള്‍ ഉള്‍ക്കൊളളുന്ന ഭരണ സമിതികളുടെ കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്ഥതയും കാരണം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് റെയ്ഡ്‌കോയെന്ന സഹകരണ സ്ഥാപനവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.