കണ്ണൂര്‍: ബൈക്കിലെത്തി മാല കവരുന്ന രണ്ടംഗ സംഘം അറസ്റ്റില്‍.എടക്കാട് ബ്ലോക്കാഫീസിനു സമീപത്തെ എ.സി.റംഷീദ്( 32), ചാലാട് മുത്തപ്പന് ക്ഷേത്രത്തിന് സമീപം ബേബി കോട്ടേജില്‍ താമസിക്കുന്ന മുഹമ്മദ് വാസിം (29)എന്നിവരേയാണ് ടൗണ്‍ സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടകൂടിയത്. 2014 ജൂണ്‍ 30 ന് ചെട്ടിപീടികയിലെ രത്നാകുമാരി എന്ന യുവതിയുടെ നാലു പവന്റെ മാല മോഷണം നടത്തിയതുള്‍പ്പെടെ ജില്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച് മാലപൊട്ടിച്ച നിരവധി കേസുകളില്‍ പ്രതിയാണിവരെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: