കണ്ണൂര്‍: നാഷണല്‍ ലേബര്‍ പാര്‍ട്ടി എന്ന പേരില്‍ വിശ്വകര്‍മ്മജരുടെ രാഷ്ട്രീയ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ രൂപീകരണ സമ്മേളനം കണ്ണൂരില്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ ഇക്കോ മിനി ഹാളില്‍ നടന്നു. കണ്വെന്ഷന് പാര്‍ട്ടിസംസ്ഥാന ചെയര്മാന് സി.മുരുകപ്പന് ആചാരി ഉദ്ഘടനം ചെയ്തു. വര്‍ക്കിങ്ങ് ചെയര്മാന് വി.കെ.വിക്രമന് മുഖ്യപ്രഭാഷണം നടത്തി. പവിത്രന് ഗുരിക്കളോട്ട് അധ്യക്ഷത വഹിച്ചു. വിഎസ്എസ് ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്, കെ.വി.എസ്.സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടായി കെ.സതീശനെയും ജനറല്‍ സെക്രട്ടറിയായി കെ.ആര്.സുനില്‍ കുമാറിനെയും ട്രഷററായി രാജന് കണിയാരത്തിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: