പാരീസ്: ഫ്രാന്‍സിലെ നൈസില് നിന്ന് പതിനേഴും പത്തൊന്‍പതും വയസുള്ള രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. സിറിയയില്‍ കഴിയുന്ന ഫ്രഞ്ച് ഭീകരരുടെ നിര്‍ദ്ദേശ പ്രകാരം ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് ആരോപണം.
ടുണീഷ്യന്‍ ഭീകരന് മൊഹമ്മദ് ലൗജ് ബോലലിന്റെ അയല്‍ക്കാരാണ് പെണ്‍കുട്ടികള്‍. ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 867 പേരെ കൊന്നയാളാണ് മൊഹമ്മദ് ലൗജ്. തങ്ങള്‍ റാച്ചിഡ് കാസിം എന്ന ഭീകരനുമായി ബന്ധപ്പെട്ടിരുന്നതായി ഇവര്‍ സമ്മതിച്ചു.
ഐഎസിലേക്ക് റിക്രൂട്ട്മറെന്റ് നടത്തിയിരുന്ന ഒമര്‍ ഡയാബേയുടെ സൃഹൃത്താണ് 19 വയസുള്ളയാള്‍.
അടുത്തിടെ ഫ്രഞ്ച് റെയില്‍വേ സ്റ്റേഷനാക്രമിക്കാന് കാറില്‍ ഗ്യാസ് കുറ്റികളുമായി കറങ്ങിയ യുവതികള്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: