ഹാനോയ്: വിയറ്റ്നമിലെ താന്‍ഹ് ഹൊവ പ്രവിശ്യയിലുള്ള ലോകപൈതൃക കേന്ദ്രത്തിന് സമീപത്ത് നിന്ന് വെങ്കല ചെണ്ട കണ്ടെത്തി.
2000 മുതല്‍ 2500 വര്‍ഷം വരെ പഴക്കമുള്ളതാണിതെന്ന് കരുതുന്നു. ഇതില്‍ പല അലങ്കാരപ്പണികളുമുണ്ട്. ചില ഭാഗങ്ങള്‍ പൊട്ടിയതാണ്. 43 സെന്റിമീറ്റര്‍ ഉയരവും 59 സെന്റിമീറ്റര്‍ വലിപ്പവുമുണ്ട്.
വീട് വയ്ക്കാന്‍ കുഴിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. വിന്ലോക് ജില്ലയിലാണ് പൈതൃക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഹൊവംശത്തിന്റെ ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണിത്. 2011ല്‍ ഇവിടം ലോകപൈതൃക കേന്ദ്രമായി യുനെക്സോ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: