തിരുവനന്തപുരം: നേമത്ത് റെയില്‍വെ ടെര്‍മിനല്‍ അടിയന്തരമായി പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഒ. രാജഗോപാല്‍ എംഎല്‍എയുടെ ആവശ്യം റെയില്‍മന്ത്രി സുരേഷ് പ്രഭ അംഗീകരിച്ചു. ഇത് എത്രയുംവേഗം നടപ്പാക്കണമെന്ന് ചീഫ് ജനറല്‍ മാനേജര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിലും ഇക്കാര്യം രാജഗോപാല്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം.
ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ നേമത്ത് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങിയതാണ്. പിന്നീട് തുടര്‍നടപടികളുണ്ടായില്ല. സെന്‍ട്രല്‍ സ്റ്റേഷനിലെ യാര്‍ഡിലെ സ്ഥല പരിമിതി കുറക്കാനും വണ്ടികള്‍ ശുചീകരിക്കാനുമുള്ള യാഡായി നേമം മാറ്റാവുന്നതാണ്. കൊച്ചുവേളി സ്റ്റേഷനില്‍ സൗകര്യം കൂട്ടിയത് രാജഗോപാലിന്റെ പരിശ്രമത്തെതുടര്ന്നാണ്.
നേമത്ത് ഇപ്പോള്‍ 12 ഹെക്ടറോളം സ്ഥലമുണ്ട്. കുറച്ചൂകൂടി സ്ഥലം വേണ്ടിവരും. കുടിയൊഴിപ്പിക്കലില്ലാതെ തുറസ്സായ സ്ഥലം ഇവിടെ ഏറ്റെടുക്കാനുണ്ട്. സംസ്ഥാനസര്‍ക്കാര്‍ മനസ്സുവച്ചാല്‍ ഏറ്റെടുക്കല്‍ എളുപ്പമാക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കരാറില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കിയാല്‍ റെയില്‍വെയ്ക്കും ജനങ്ങള്‍ക്കും എറെ പ്രയോജനമാകുമെന്ന് രാജഗോപാല്‍ കേന്ദ്രകമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: