കോട്ടയം: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം 30 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ അഹമ്മദാബാദ് ഭദ്രാസന ആസ്ഥാനത്ത് നടക്കും. ‘മൗനത്തിന്റെ സൗന്ദര്യം’ എന്നതാണ് വിഷയം.
30ന് രാവിലെ 11ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് അദ്ധ്യക്ഷത വഹിക്കും.
മന്ത്രി ഡോ. നിര്‍മ്മലാ വിദ്യാവണി, സ്വാമി ആദ്ധ്യാത്മാനാന്ദജി, തോമസ് മാര്‍ അത്താനാസിയോസ്, ഡോ. ഗീവര്‍ഗീസ് യൂലിയോസ്, ആര്‍ച്ച് ബിഷപ്പ് തോമസ് മാക്വാന്‍, ഗീവര്‍ഗീസ്മാര്‍ കൂറിലോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് എന്നിവര്‍ പങ്കെടുക്കുമെന്ന് യുവജന പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്, ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: