ആലപ്പുഴ: കേര കാര്‍ഷിക മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ് വര്‍ഷം തികയുന്നതിന്റെ ഭാഗമായി കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കര്‍ഷക സംഗമവും കാര്‍ഷിക പ്രദര്‍ശനവും 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ 11ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ച ‘ഇ-കല്പ’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും കേരോത്പന്നങ്ങളായ കല്പ ക്രഞ്ച്, കല്പ ഷുഗര്‍ എന്നിവയും കേന്ദ്രമന്ത്രി നാടിന് സമര്‍പ്പിക്കും. രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ.പി.ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിക്കും.
കാര്‍ഷിക പ്രദര്‍ശനവു മുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എംപി, ഡയറക്ടര്‍ ഡോ.പി. ചൗദപ്പ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: