കോഴിക്കോട്: ഭാരതിയ വിചാരകേന്ദ്രം നടത്തിവരുന്ന വൈചാരിക മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഡയറക്ടര്‍ പി. പരമേശ്വരന്. കോഴിക്കോട് ഡോ. കെ. മാധവന്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ നടന്ന ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രസക്തിയുള്ള കാലമാണിത്. അതനുസരിച്ച് പ്രവര്‍ത്തകര്‍ ഉയരണം അദ്ദേഹം പറഞ്ഞു. ഡോ. കെ. മാധവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി മോഹന്‍ദാസ്, പി.ബാലകൃഷ്ണന്, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്, മധുകര്‍ വി ഗോറെ, ഡോ. സി. ആര്. മഹിപാല്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്, ഡോ. സി. ശ്രീകുമാര്‍, എം. എന്‍. സുന്ദര്‍രാജ്. അഡ്വ. വി. ജി. മോഹന്‍കുമാര്‍, ഡോ. സി. മഹേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: