സിപിഎം അക്രമം; പ്രതിഷേധ പ്രകടനം നടത്തി

Tuesday 27 September 2016 10:51 am IST

വെട്ടം: ആര്‍എസ്എസ് സംഘസ്ഥാനിലെ ഷെഡിന് തീവെച്ച് നശിപ്പിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് വിവിധക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ശ്രീകൃഷ്ണജയന്തി നിശ്ചലദൃശ്യങ്ങളും പുസ്തകങ്ങളും മറ്റ് സാധനസാമഗ്രികളും നശിച്ചു. വെട്ടം പരിയാപുരം അങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ടി.ഭാസ്‌ക്കരന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍, ഖണ്ഡ് കാര്യവാഹ് കെ.പി.സുനില്‍, മണ്ഡല്‍ കാര്യവാഹ് സുധീഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍ പരിയാപുരം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.