പത്തനാപുരം: കെഎസ്ആര്‍ടിസി ബസ് യാത്രികരുടെ പണം കവരാനുള്ള ശ്രമത്തിനിടയില്‍ നാടോടി സ്ത്രീയെ യാത്രക്കാര്‍ പിടികൂടി. തിരക്കേറിയ ബസ്സുകളിലും കവലകളിലും സ്ത്രീകളുടെ ബാഗില്‍ നിന്നും മോഷണം നടത്തുന്ന തമിഴ്നാട് സേലം സ്വദേശിയായ രേണുക(30)ആണ് പിടിയിലായത്. പിടികൂടുമ്പോള്‍ മദ്യലഹരിലായിരുന്ന സ്ത്രീ ശരീര ഭാഗങ്ങളില്‍ മുറിവുണ്ടാക്കി രക്തം വരുത്തി ഭീകരാന്തരീഷം സൃഷ്ടിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തി. ഇത് ഇവരുടെ സ്ഥിരംപരിപാടിയാണെന്ന് പറയുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയില്‍ ശരീരഭാഗങ്ങളില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച കുപ്പിച്ചില്ലുകള്‍ കണ്ടെടുത്തു. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര മേഖലകളില്‍ സംഘമായി തമ്പടിച്ചിട്ടുള്ള നാടോടികള്‍ പല സംഘങ്ങളായി മേഖലയുടെ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ചക്ക് എത്തുകയാണ് പതിവ്. ഒരു തവണ മോഷണം നടത്തിയാല്‍ മിന്നിട്ടുകള്ക്കകം വസ്ത്രം മാറി ആള്‍മാറാട്ടം നടത്തുകയാണ് ഇവരുടെ രീതി. സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ പ്രധാന ഇരകള്‍. കുട്ടികളും മറ്റുമടങ്ങുന്ന സംഘത്തെ പിടികൂടുമ്പോള്‍ ഇവരെ പാര്‍പ്പിക്കാനും മറ്റുമുള്ള ബുദ്ധിമുട്ട് കാരണം കേസെടുക്കാതെ തിരിച്ചുവിടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: