കോകില അനുസ്മരണം ഇന്ന്

Tuesday 27 September 2016 2:59 pm IST

കൊല്ലം: തേവള്ളി ഡിവിഷന്‍ കൗണ്‍സിലറും ബിജെപി സംസ്ഥാന സമിതിയംഗവുമായിരുന്ന കോകില എസ്.കുമാറിന്റെയും പിതാവ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന എസ്. സുനില്‍കുമാറിന്റെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സദ്ഭാവന ജന സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. സേവാകേന്ദ്രം പ്രസിഡന്റ് എം.ആര്‍ രാജീവിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് ആറിന് ഓലയില്‍ എടിഎസ്‌കെ ഗാര്‍ഡനില്‍ ചേരുന്ന അനുസ്മരണ യോഗത്തില്‍ തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി നൈനാന്‍ വര്‍ഗീസ്, പ്രശസ്ത ചിന്തകന്‍ പി.കേശവന്‍ നായര്‍, റിട്ട.ജില്ലാ ജഡ്ജ് ബി.മോഹനചന്ദ്രന്‍ പൊയിലക്കട ജി.രാജന്‍ നായര്‍, ഡോ.ശിവരാമകൃഷ്ണപിള്ള, ആദ്ധ്യാത്മിക പ്രവര്‍ത്തകന്‍ നാരായണസ്വാമി, പുതിയകാവ് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹന്‍, ക്രിസ്റ്റല്‍ ഡയറക്ടര്‍ അഡ്വ.ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.