തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്തു. ബിജെപി തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് റ്റി.എസ് രാജന് നല്കിയ പരാതിയെത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരസഭയുടെ മുന്നില്‍ നിന്നിരുന്ന കൊടിമരം നവീകരിക്കാനെന്ന് പേരില്‍ പതാകയോടൊപ്പം മുറിച്ചെടുത്തത്. പതാകയെ അപമാനിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തൊടുപുഴ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ മടങ്ങി. പിന്നീട് റ്റി.എസ് രാജന് പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.
എന്നാല്‍ അന്വേഷണം ഇഴയുകയാണ്. മുഖം രക്ഷിക്കാന്‍ പോലീസ് കേസെടുക്കുകയായിരുന്നെന്ന ആക്ഷേപം ശക്തമാണ്. പ്രതികളെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: