തുറവൂര്‍: തുറവൂറിലും സമീപ പ്രദേശങ്ങളിലും കെഎസ്ആര്‍റ്റിസി ബസ് കിട്ടാതെ ജനങ്ങള്‍ രാവിലെ എട്ട് മുതല്‍ വലയുന്നു. നിത്യേന ജോലിക്ക് പോകുന്ന വടക്കന്‍ മേഖലയായ തോപ്പുപടി, പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, എറണാകുളം, തൃപ്പൂണിത്തറ എന്നി സ്ഥലങ്ങളിലേക്ക് സമയത്ത് ബസ് കിട്ടാതെ ജനങ്ങള്‍ക്ക് ഓഫീസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലും എത്തിച്ചേരാന്‍ കഴിയാതെ ക്ലേശിക്കുകയാണ്.
ചേര്‍ത്തലയില്‍ നിന്നും വടക്കന്‍ മേഖലയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പല കെഎസ്.ആര്‍റ്റിസി ബസുകളും ട്രിപ്പ് മുടക്കിയതാണ് ഒറ്റപ്പുന്ന, വയലാര്‍, പട്ടണക്കാട്, പൊന്നാംവെളി, പുത്തന്‍ചന്ത, തുറവൂര്‍, പാട്ടുകുളങ്ങര, കുത്തിയതോട്, കോടീതുരുത്ത്, ചമ്മനാട്, കണ്ണന് കളങ്ങര, എരമല്ലൂര്‍, കൊച്ചു വെളികകവല, ചന്തിരൂര്‍, അരൂര്‍, അരൂര്‍മുക്കം എന്നിവിടങ്ങളിലെ നൂറുക്കണക്കിന് ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്.
ജനകീയാവശ്യം പരിഗണിച്ച് രാവിലെ എട്ടു മുതല്‍ ചേര്‍ത്തലയില്‍ നിന്നും കൂടുതല്‍ കെഎസ്ആര്റ്റിബസുകള് തോപ്പുപേടി, ഫോര്‍ട്ട്കൊച്ചി, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, എറണാകുളം, വൈറ്റില, കാക്കനാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താന്‍ ഇനിയെങ്കിലും ട്രാന്‍സ്പോര്‍ട്ട് അധികൃതരും ജനപ്രതിനിധികളും ഗൗരവപൂര്‍വ്വം മനസിലാക്കി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: