ഹരിപ്പാട്: പല്ലുതേച്ചുകൊണ്ട് മുറ്റത്ത് നിന്ന കുരുന്നുകളെ തെരുവുനായ കടിച്ചു. പിലാപ്പുഴ പുന്നശ്ശേരിതറയില് സന്തോഷിന്റെ മകള്‍ അപര്‍ണ്ണ (13), വെട്ടുവേനി മനോജ് നിവാസില്‍ മനോജിന്റെ മകന് കണ്ണന് (അഞ്ച്) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് പല്ലുതേച്ചുകൊണ്ടു നിന്ന കണ്ണനെയാണ് നായ ആദ്യം കടിച്ചത്. ആക്രമണത്തില്‍ കണ്ണന്റെ പുറത്തും നെറ്റിക്കും പുരികത്തും മുറിവേറ്റു. കരച്ചില് കേട്ട് എത്തിയ വീട്ടുകാര്‍ നായയെ തല്ലി ഓടിച്ചു.
തുടര്‍ന്നാണ് നാലു വീടുകള്‍ക്ക് അപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന അപര്‍ണ്ണയെ കടിച്ചത്. അപര്‍ണ്ണയുടെ ഇടതുകൈയ്ക്കാണ് കടിയേറ്റത്. ഹരിപ്പാട് ഗവ.ഗേള്‍സ് ഹൈസ്കൂളിലെ എട്ടാം കഌസ് വിദ്യാര്‍ത്ഥിനിയാണ്. ഇരുവരും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: