ആലപ്പുഴ: മോഷണശ്രമത്തിനിടെ മൂന്നുപേര്‍ അമ്പലപ്പുഴ പോലീസിന്റെ പിടിയില്‍. തലവടി പഞ്ചായത്ത് മൂന്നാംവാര്‍ഡ് താന്നിക്കാട്ടുവീട്ടില്‍ സുജി (47), കൊല്ലം പത്തനാപുരം കാരിക്കോണില് സാജന് (43), കൊല്ലം മൈലം വില്ലേജ് ചെമ്പറ്റൂര് വീട്ടില്‍ ഉദയന്‍ (53) എന്നിവരാണ് അറസ്റ്റിലായത്. അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപത്തെ ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിനു സമീപം കഴിഞ്ഞ രാത്രിയാണ് ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മോഷണശ്രമം ആസൂത്രണം ചെയ്തതായി പോലീസിന് വ്യക്തമായത്. പിടിയിലായവരിലെ സംഘത്തലവന് സജി ഹരിപ്പാട് സ്റ്റേഷന് പരിധിയില്‍ പോക്കറ്റടിക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: