ആലപ്പുഴ: രഞ്ജിട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പതിനഞ്ചംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന് പ്രേം നായകന്. സച്ചിന് ബേബി ഉപനായകന്‍. ജലജ് സക്സേന, ഭവിന് തക്കര്‍, ഇക്ബാല്‍ അബ്ദുള്ള എന്നിവര്‍ അതിഥി താരങ്ങള്‍. നിഖിലേഷ് സുരേന്ദ്രന്, സന്ദീപ് എസ്. വാര്യര്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, മനു കൃഷ്ണന്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സഞ്ജു സാംസണ്, എം.ഡി. നിധീഷ്, മോനിഷ് കെ., വിനോദ്കുമാര്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍.
ഗ്രൂപ്പ് സിയിലാണ് കേരളം. ആദ്യ മത്സരം കശ്മീരുമായി ഒക്ടോബര്‍ ആറിന് ബംഗാള്‍ ക്രിക്കറ്റ് അക്കാദമിയില്‍. 13ന് ഹിമാചല്‍ പ്രദേശ്, 20ന് ഹൈദരാബാദ്, 27ന് ഛത്തിസ്ഗഢ്, നവംബര്‍ അഞ്ചിന് ഹരിയാന, 13ന് ഗോവ, 21ന് ആന്ധ്ര, 29ന് ത്രിപുര, ഡിസംബര്‍ എഴിന് സര്‍വീസസുമായി തുടര്‍ മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: