വുഹാന്‍ (ചൈന): വുഹാന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക നാലാം നമ്പര്‍ അഗ്നീസ്ക റഡ്വാന്‍സ്ക മൂന്നാം റൗണ്ടില്‍. റഷ്യയുടെ എകാത്രിന മകരോവയെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി പോളണ്ട് താരം, സ്കോര്‍: 6-4, 6-1. കരോളിന വൊസ്നിയാക്കി, റഡ്വാന്‍സ്കയുടെ മൂന്നാം റൗണ്ട് എതിരാളി.
അതേസമയം, ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിക്ക് തോല്‍വി. സീഡില്ലാ താരം യരൊസ്ലവ ഷെവെദൊവയോട് തോറ്റു ലോക പതിനഞ്ചാം നമ്പര്‍ താരം, സ്കോര്‍: 7-5, 6-2. ഈ വര്‍ഷം രണ്ടാം തവണയാണ് കസാഖ് താരത്തോട് വിന്‍സി കീഴടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: