ലഖ്നൗ: ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ ആദ്യ ദിനം കേരളത്തിന് സ്വര്‍ണം. വനിതാ വിഭാഗം ഹൈജംപില്‍ ജിനു മരിയ മാനുവലാണ് സ്വര്‍ണം നേടിയത്. 1.82 മീറ്റര്‍ ചാടി ജിനു. കര്‍ണാടകത്തിന്റെ സഹന കുമാരി (1.77 മീറ്റര്‍) വെള്ളി, ഒഎന്‍ജിസിയുടെ സ്വപ്ന ബര്മന് വെങ്കലം. സ്വപ്നയും ഇതേ ഉയരം കണ്ടെത്തിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ എടുത്തതിനാല്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മലയാളി താരം ഏയ്ഞ്ചല്‍ പി. ദേവസ്യക്ക് അഞ്ചാം സ്ഥാനം (1.71 മീറ്റര്‍).
ആദ്യ ദിവസം രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലവുമായി നിലവിലെ ജേതാക്കള്‍ റെയില്‍വേ കുതിപ്പ് തുടങ്ങി. വനിതകളുടെ ലോങ്ജംപില്‍ സ്വര്‍ണവും വെള്ളിയും റെയില്‍വേക്ക്. മലയാളി താരങ്ങള്‍ വി. നീന (6.43 മീ.) സ്വര്‍ണം നേടിയപ്പോള്‍, എം.എ. പ്രജുഷയ്ക്ക് (6.02 മീ.) വെള്ളി. 5,000 മീറ്റര്‍ വനിതകളില്‍ എല്‍. സൂര്യയിലൂടെ റെയില്‍വേയും ജി. ലക്ഷ്മണനിലൂടെ സര്‍വീസസും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: