പുതിയ ലോയല്‍റ്റി പദ്ധതിയുമായി എമിറേറ്റ്‌സ്

Tuesday 27 September 2016 10:11 pm IST

കൊച്ചി: എമിറേറ്റ്‌സിന്റെ ലോയല്‍റ്റി പദ്ധതിയായ എമിറേറ്റ്‌സ് ബിസിനസ് റിവാര്‍ഡ്‌സ് പുതുക്കി. ഇത് ലളിതമായ രീതിയില്‍ റിഡീം ചെയ്യാവുന്നതും കൂടുതല്‍ മത്സരക്ഷമതയുള്ളതും അവസാന മിനിട്ട് ബുക്കിംഗുകളില്‍ പോലും അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുന്നതുമാണെന്ന് കമ്പനി പറയുന്നു. ലഭ്യമായ സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഏത് അംഗത്തിനും പണത്തിനു തുല്യമായ സൗകര്യത്തോടെ ബിസിനസ് റിവാര്‍ഡ്‌സ് പോയിന്റുകള്‍ ഉപയോഗിക്കാം. സ്ഥാപനങ്ങളുടെ വലിപ്പം പരിഗണിക്കാതെ എന്റോള്‍മെന്റ് എളുപ്പത്തിലാക്കി. ദുബായില്‍ നിന്ന് ആറ് ഭൂഖണ്ഡങ്ങളിലെ 150-ല്‍ അധികം സ്ഥലങ്ങളിലേക്ക് എമിറേറ്റ്‌സ് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.