കൂത്തുപറമ്പ്: കണ്ണൂര്‍ കിഡ്നി കെയര്‍ ഫൗണ്ടേഷന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊക്കിലങ്ങാടി യൂണിറ്റ്, സര്‍ഗ്ഗം സാംസ്കാരികവേദി പാലാപ്പറമ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി. കെ.വി.ബാലന് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്മാന് എം.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡി.കൃഷ്ണനാഥപൈ മുഖ്യപ്രഭാഷണം നടത്തി. ദേവസ്യ മേച്ചേരി, കെ.ജി.ബാബര്‍, ഡോ.സിസ്റ്റര്‍ എല്‍സി ലൂക്കോസ്, എ.പി.പുരുഷോത്തമന്, ഒ.ദാസന്, അച്ചുതന് എന്നിവര്‍ സംസാരിച്ചു. 200 പേര് ക്യാമ്പില്‍ പങ്കെടുത്തു. സി.കെ.സുരേഷ് സ്വാഗതവും കെ.എ.പ്രത്യൂഷ് നന്ദിയും പറഞ്ഞു. ഇ.ഗോപകുമാര്‍, എം.എന്‍.അസീസ്, ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: