പിലാത്തറ: അപൂര്‍വ്വരോഗം മൂലം എഴുന്നേറ്റ് ഇരിക്കാനോ നടക്കാനോ പറ്റാത്ത നിലയില്‍ കഴിയുന്ന നിര്‍ധന യുവാവ് ചികിത്സാസഹായം തേടുന്നു. പാണപ്പുഴയിലെ കോടിയത്ത് രാമചന്ദ്രനാണ്(46) മൂന്നുവര്‍ഷമായി രോഗവും ചികിത്സയുമായി ദുരിതം പേറുന്നത്. മംഗലാപുരം കെഎംസി, ഇന്ത്യാന, പരിയാരം, എകെജി, കൊയിലി, എറണാകുളം അമൃത എന്നിവിടങ്ങളില്‍ മാറിമാറി ചികിത്സ തേടിയിട്ടും രോഗം നിര്‍ണയിക്കപ്പെടുക പോലും ചെയ്യാതെ ഇപ്പോള്‍ അമൃതയില്‍ ചികിത്സയില്‍ കഴിയുകയാണ് ചന്ദ്രന്.
കര്‍ഷകത്തൊഴിലാളിയായ ഇദ്ദേഹത്തിന് പണിയെടുക്കാന്‍ കഴിയാതായതോടെ കുടുംബത്തിന്റെ നിത്യജീവിതവും ചികിത്സയും ദുരിതമായി. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. തുടര്‍ ചികിത്സക്ക് സഹായിക്കുന്നതിനായി നാട്ടുകാര്‍ സഹായക്കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ കടന്നപ്പള്ളി-പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പാണപ്പുഴ ബ്രാഞ്ചില്‍ 4056 നമ്പര്‍ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഫോണ്‍: 9446269295.
പ്രതികരിക്കാൻ ഇവിടെ എഴുതുക: