തലശ്ശേരി: തലശ്ശേരി എഞ്ചിനിയറിങ്ങ് കോളേജ് ഗ്രീന്‍ കാമ്പസ്സ് ഇനീഷ്യേറ്റീവും ഭൂമിത്രസേന ക്ലബ്ബും കേരള വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചുകൊണ്ട് വയനാട് തോല്പെട്ടി വൈല്‍ഡ് ലൈഫ് സാന്ച്വറിയില് ത്രിദിന പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. 30 മുതല്‍ ഒക്ടോബര്‍ 2 വരെ വയനാട് തോല്പെട്ടി വൈല്‍ഡ് ലൈഫ് സാന്ച്വറിയില് നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വനയാത്ര, പക്ഷി, ശലഭനിരീക്ഷണം, പരിസ്ഥിതി സംബന്ധമായ സിനിമകളുടെ പ്രദര്‍ശനം, ജൈവവൈവിധ്യ സമ്പത്തിനെക്കുറിച്ചുള്ള ക്ലാസുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയ പഠന സെഷനുകളും വനപാതകളുടെ ശുചീകരണം, വൃക്ഷത്തൈ നടല്‍, തടയിണകള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ പ്രവൃത്തിസെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പില്‍ വിദ്യാര്‍ത്ഥികളോടൊപ്പം വനം, പരിസ്ഥിതി, ജൈവവൈവിധ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും അധ്യാപകരും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: