കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ഫീസില്‍ മാറ്റം വരുത്തിയതായി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ അറിയിച്ചു. ബിഎ, ബിഎസ്സി, ബികോം-1750, ബിബിഎ-4900, ബിസിഎ-8500, അഫ്സല് ഉല് ഉലമ പ്രിലിമിനറി ബികോം-1200, എംഎ, എംഎസ്സി, എംകോം-3950 എന്നിങ്ങനെയാണ് മാറ്റം വരുത്തിയത്. പുതിയ നിരക്കില്‍ ഫീസ് അടച്ച വിദ്യാര്‍ത്ഥികളുടെ അധിക ഫീസ് രണ്ടാം വര്‍ഷം ഇളവു ചെയ്തു നല്‍കുമെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: