കണ്ണപുരം: സാമൂഹ്യ-സാംസ്കാരിക, നാടക, കഥാപ്രസംഗ മേഖലയിലെ പ്രശസ്തനായിരുന്ന പി.കൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തിന്റെ ഭാഗമായി വിജ്ഞാനപോഷിണി ഗ്രന്ഥശാലയുടെയും ജ്വാലാ തീയ്യറ്റേഴ്സ് കീഴറയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല പെയിന്റിങ്ങ് മത്സരം(വാട്ടര്‍കളര്‍) സംഘടിപ്പിക്കുന്നു. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കാണ് മത്സരം. ഒക്ടോബര്‍ 2 ന് കീഴറ വിജ്ഞാനപോഷിണി ഗ്രന്ഥശാലാ ഹാളില്‍ രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895126713, 9847262027.
പ്രതികരിക്കാൻ ഇവിടെ എഴുതുക: