കണ്ണൂര്‍: മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ ദായകര്‍ക്കും വികലാംഗ ക്ഷേമരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സഹകരണ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ അന്ധര്‍, ബധിരര്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട വികലാംഗ ജീവനക്കാര്‍ക്കും, കൂടുതല്‍ വികലാംഗങ്ങര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും വികലാംഗ ക്ഷേമരംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍, വൈകല്യം തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ (പാസ്പോര്‍ട്ട് & ഫുള്‍സൈസ്) എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2712255.
പ്രതികരിക്കാൻ ഇവിടെ എഴുതുക: