കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ മുത്തപ്പന് മടപ്പുരകളിലെ ആചാര സ്ഥാനികരായ മടയന്, ആള്മടയന്, കലശക്കാരന് എന്നിവരുടെ സംഘടനയായ ഉത്തരമലബാര്‍ ശ്രീമുത്തപ്പന്‍ സേവാസംഘത്തിന്റെ ദശവാര്ഷികാഘോഷം ഒക്ടോബര്‍ 12 ന് പാണത്തൂര്‍ കോളിച്ചാല്‍ മടപ്പുരയില്‍ നടത്താന്‍ സംഘം യോഗം തീരുമാനിച്ചു. പ്രമുഖ സ്വാതതന്ത്ര്യ സമരസേനാനി കെ.മാധവന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മല്ലിശ്ശേരി വിജീഷ് മടയന്, ശേഖരന് മടയന്, രവീന്ദ്രന് മടയന്, പൊതുവാച്ചേരി ചന്ദ്രന് മടയന്, അശോകന് മടയന് നാറാത്ത്, ബാബു കലശക്കാരന് കൊറ്റാളി, സുധാകരന് ആള്മടയന്, പവിത്രന് ആള്മടയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: