നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി: ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടാം വാരം

Tuesday 27 September 2016 10:24 pm IST

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടാം വാരം നടത്താന്‍ സംഘാടകസമിതി തീരുമാനിച്ചു. കണ്ണൂര്‍ നഗരത്തില്‍ സെമിനാര്‍, പ്രദര്‍ശനം, കലാപരിപാടി എന്നിവ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി നടത്തും. എല്ലാ ഗ്രന്ഥശാലകളില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചായിരിക്കും സെമിനാര്‍. തുടര്‍ന്ന് താലൂക്ക് തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും സെമിനാറുകള്‍ നടത്തും. ജില്ലയിലെ മുഴുവന്‍ ഗ്രന്ഥശാലകളിലും ജാതിയില്ലാ വിളംബരം ആലേഖനം ചെയ്യുന്ന ചടങ്ങ് കുടുംബ സംഗമമായി നടത്താനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ് കണ്‍വീനര്‍ പി.കെ.ബൈജു, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ.നമ്പ്യാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എ.ഷൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ശിരസ്തദാര്‍ കെ കെ.ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുഷാരഗിരിയിലേക്ക് സാഹസികയാത്ര കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 26 ന് കോഴിക്കോട് തുഷാരഗിരിയിലേക്ക് സാഹസികയാത്ര സംഘടിപ്പിക്കുന്നു. താല്‍പര്യമുളള 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ വയസുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിലാസം സ്‌പെഷ്യല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, കലക്ടറേറ്റ് ബില്‍ഡിങ്ങ്, കണ്ണൂര്‍, ഫോണ്‍: 0497 2700435, 9495446956.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.